പ്രസംഗത്തിനിടെ പ്രമുഖ ഗാന്ധിയന്‍ കെ.പി.എ. റഹിം കുഴഞ്ഞു വീണ് മരിച്ചു

മാഹി: പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്റെ മുന്‍ അധ്യക്ഷനുമായ കെ.പി.എ. റഹിം (67) അന്തരിച്ചു.

മാഹിയില്‍ ഗാന്ധിജി എത്തിയതിന്റെ 85ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ സംസാരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Top