നീചവും പ്രാകൃതവുമായ നടപടി; ഹിന്ദുമഹാസഭയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍

Kodiyeri-

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേര്‍ക്ക് തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം വിവാദമായതിനെ തുടര്‍ന്ന് പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

ഗാന്ധിജിയെ പ്രതീകാത്മകമായി വീണ്ടും കൊല്ലുകയും ഗോഡ്‌സെയെ മഹാനായി വാഴ്ത്തുകയും ചെയ്ത ഹിന്ദു മഹാസഭയുടെ നടപടി നീചവും പ്രാകൃതവുമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയുടെ നേതൃത്വത്തിലായിരുന്ന ഗാന്ധി ചിത്രത്തിലേക്ക് കൃത്രിമ തോക്കു ഉപയോഗിച്ച് നിറയൊഴിച്ചതും ഗോഡ്‌സെയെ സ്തുതിക്കുകയും ചെയ്തത്.

കേന്ദ്രത്തില്‍ മോദിയും, യു.പിയില്‍ യോഗി ആദിത്യനാഥും ഭരിയ്ക്കുന്നതിന്റെ ബലത്തിലാണ് ഗാന്ധിജിയുടെ 71ാം രക്തസാക്ഷിത്വ ദിനത്തില്‍ ഇത്തരത്തിലൊരു നടപടിയുണ്ടായതെന്നും കോടിയേരി വ്യക്തമാക്കി.

Top