ഗാന്ധി ജയന്തി ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ഇളവ്

കൊച്ചി: ഗാന്ധി ജയന്തി ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ഇളവ്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാള്‍ക്ക് 50 ശതമാനം ഇളവും നല്‍കുന്ന പദ്ധതിയും ഇന്ന് മുതല്‍ തുടങ്ങും.

പാഴ് വസ്തുക്കളില്‍ നിന്ന് പുനര്‍നിര്‍മിച്ച അലങ്കാര വസ്തുക്കളുടെ പ്രദര്‍ശനവും ഇന്ന് പ്രധാന മെട്രോ സ്റ്റേഷനുകളിലുണ്ടാകും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വാരാന്ത്യങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണ് ഇത്.

ലോക്ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

Top