ചോറ്റാനിക്കര ദേവിക്ക് 500 കോടി നല്‍കിയ ഭക്തന്‍ ക്ഷേത്രത്തിലെത്തി

കൊച്ചി: ചോറ്റാനിക്കര അമ്മയെ മനം നിറയെ തൊഴാന്‍ ഗണശ്രാവണ്‍ വീണ്ടുമെത്തി. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 500 കോടി രൂപ സമര്‍പ്പിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി സ്വര്‍ണ വ്യാപാരിയും ബംഗളൂരു സ്വദേശിയായ ഗണശ്രാവണ്‍ ഇന്നലെ വൈകിട്ടാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം ചോറ്റാനിക്കരയിലെത്തിയത്.

സാമ്പത്തിക തകര്‍ച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നില്‍ക്കുമ്പോഴാണ് ചോറ്റാനിക്കര അമ്മയില്‍ അഭയം തേടിയത്. ഏതാനും വര്‍ഷം കൊണ്ട് ബിസിനസ് വാനോളം ഉയര്‍ന്നു. പാവപ്പെട്ട പൂജാരി കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍. സംഗീതപ്രേമം കാരണം മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കാനായില്ല. 1995 മുതല്‍ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വര്‍ണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്. തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയില്‍ പോകാന്‍ പറഞ്ഞത്. അന്നു മുതല്‍ എല്ലാ പൗര്‍ണമിക്കും അമാവാസിക്കും മുടങ്ങാതെ ദര്‍ശനത്തിനെത്തുന്നുണ്ട്’ ഗണശ്രാവണ്‍ പറഞ്ഞു.

ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവണ്‍. ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ, വജ്ര കയറ്റുമതി സ്ഥാപനമാണിത്. ക്ഷേത്രപദ്ധതി എത്രയും വേഗം തുടങ്ങണമെന്നാണ് ആഗ്രഹം.

‘ എല്ലാ ഐശ്യര്യങ്ങള്‍ക്കും കാരണം ചോറ്റാനിക്കര അമ്മയാണ്. ലോകമെമ്പാടും നിന്ന് ഇവിടേക്ക് ഭക്തര്‍ എത്തിച്ചേരും. അതിനുള്ള സൗകര്യം ഒരുക്കലാണ് ലക്ഷ്യം. സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചോറ്റാനിക്കര പദ്ധതി അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിനായി 200 കോടി രൂപ ഹൈക്കോടതിയുടെ അനുമതി കിട്ടുന്ന മുറയ്ക്ക് പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കും. തുക പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണ്ട രീതിയിലാവും അക്കൗണ്ട്. കമ്പനി നേരിട്ടാണ് നിര്‍മ്മാണം നിര്‍വഹിക്കുകയെന്ന് ആര്‍ക്കിടെക്ട് ബി.ആര്‍.അജിത്ത് പ്രതികരിച്ചു

Top