മമ്മൂട്ടി ചിത്രം’ഗാനഗന്ധര്‍വ്വന്റെ’ ടീസര്‍ എത്തി

പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തി മമ്മൂട്ടി ചിത്രം ‘ഗാനഗന്ധര്‍വ്വന്റെ ടീസര്‍ റിലീസ് ചെയ്തു. ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

പഞ്ചവര്‍ണ്ണ തത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വലന്‍. ഇതും ഹാസ്യപ്രധാനമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് പിഷാരടി അനൗണ്‍സ് ചെയ്തത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം കുമാര്‍, ധര്‍മജന്‍, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി , ശങ്കര്‍ രാജ് , സൗമ്യ രമേശ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

Top