ഒളിഞ്ഞിരുന്ന് ഫോട്ടോ എടുക്കുന്ന മമ്മൂക്ക; ഗാനന്ധര്‍വ്വനിലെ രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച് പിഷാരടി

മ്മൂട്ടിയെ നായകനാക്കി രമേഷ് പിരാടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനന്ധര്‍വ്വന്‍. സൈറ്റിലെ രസകരമായ നിമഷങ്ങള്‍ പിഷാരടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി അറിയാതെ എടുത്ത ഒരു ഫോട്ടോ പങ്കുവയ്ക്കുകയാണ് താരം. രസകരമായ അടിക്കുറിപ്പും പിഷാരടി ചിത്രത്തിന് നല്‍കിയിരിക്കുന്നു.

പിഷാരടിയും ധര്‍മ്മജനും ചിത്രത്തിന്റെ നിര്‍മാതാവായ ആന്റോ ജോസഫും ധര്‍മജനും സംസാരിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന

മമ്മൂട്ടിയുടെ ചിത്രം അദ്ദേഹം അറിയാതെ ആരോ പകര്‍ത്തുന്നതാണ് പിഷാരടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്.

‘ഞാനും ധര്‍മ്മനും ആന്റോ ചേട്ടനും മമ്മൂക്ക അറിയാതെ സംസാരിക്കുന്നത്, ഞങ്ങള്‍ അറിയാതെ ഇക്ക ഫോട്ടോ എടുക്കുന്നു; ഇക്ക അറിയാതെ എടുത്തതാണ് ഈ ഫോട്ടോ.’പിഷാരടി കുറിച്ചു.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ‘ഗാനഗന്ധര്‍വ്വനി’ല്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മുകേഷ് , ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top