ഗാന ഗന്ധര്‍വന്‍ സെപ്റ്റംബര്‍ 27ന് തിയേറ്ററുകളില്‍

മ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററുകളില്‍ എത്തും. താരം 3 വ്യത്യസ്ത ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിട്ടുള്ളത്.

മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് ട്രെയ്ലര്‍ പുറത്തിറങ്ങിയത്. തിയറ്റര്‍ ചാര്‍ട്ടിംഗ് സജീവമായി മുന്നോട്ടു പോകുകയാണ്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. പുതുമുഖം വന്ദിത മനോഹരനാണ് നായിക. ആന്റോ ജോസഫ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Top