ഗെയിമിംഗ് സ്മാര്‍ട്ട്‌ ഫോണ്‍ ബ്ലാക് ഷാര്‍ക്ക് ഇന്ത്യന്‍ വിപണിയിലേയ്ക്ക്

ഗെയിമിംഗ് സ്മാര്‍ട്ട്‌ ഫോണ്‍ ബ്ലാക് ഷാര്‍ക്ക് ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുന്നു. ബ്ലാക് ഷാര്‍ക്ക് 2 ആണ് ഗെയിമിംഗ് സ്മാര്‍ട്‌ഫോണിലെ പുതിയ മോഡല്‍. മാര്‍ച്ചില്‍ ചൈനീസ് വിപണിയില്‍ എത്തിയ മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യമായിട്ടാണ് ബ്ലാക്ക് ഷാര്‍ക്ക് തങ്ങളുടെ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സാമര്‍ട്ട് ഫോണ്‍ ഗെയിമിനോട് താല്‍പര്യമുള്ളവര്‍ക്കായിട്ടാണ് ഇന്ത്യന്‍ വിപണിയിലേയ്ക്ക് ബ്ലാക് ഷാര്‍ക്ക്2 അവതരിപ്പിക്കുന്നത്.

6.39 ഇഞ്ച് ഡിസ്‌പ്ലെ, സ്‌നാപ് ഡ്രാഗണ്‍ 855 പ്രോസസര്‍, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് 12 ജിബി റാം, 256 ജിബി സ്റ്റോറേജുമുള്ള രണ്ട് വേരിയന്റുകളാണ് ഫോണിനുള്ളത്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എം എച്ച് ആണ്. 48 എംപിയുടെയും 12 എംപിയുടെയും പിന്‍ കാമറകള്‍, 20 എംപിയുടെ മുന്‍ കാമറ, തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.

ഫോണ്‍ ചൂടാകുന്നത് തടയാന്‍ ലിക്വിഡ് കൂളിംഗ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ഇന്ത്യയില്‍ ആരാധകരേറുന്നതാണ് ബ്ലാക് ഷാര്‍ക്കിന്റെ വരവിനു പിന്നിലെന്നാണ് വിലയിരുത്തല്‍.

Top