ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ന്യൂബിയ റെഡ് മാജിക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകളെ ഇന്ത്യയിലും അവതരിപ്പിച്ച് ന്യൂബിയ. ഇതിന്റെ ഭാഗമായി കമ്പനി പുത്തന്‍ മോഡലായ ന്യൂബിയ റെഡ് മാജിക്കിനെ വിപണിയില്‍ അവതരിപ്പിച്ചു. ഒരു ഗെയിമിംഗ് പി.സിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ന്യൂബിയ റെഡ് മാജിക്കിന്റെ ഡിസൈന്‍. ആഗോള തലത്തില്‍ ഏറെ ആരാധകരുള്ള ന്യൂബിയയെ മറ്റുള്ള ഫോണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് സെറ്റിന്റെ കരുത്തന്‍ ഹാര്‍ഡ്‌വെയര്‍ തന്നെയാണ്.

ഡിസംബര്‍ 20 മുതല്‍ മോഡലിന്റെ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാണ് വില്‍പ്പന. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ന്യൂബിയ റെഡ് മാജിക്കിലുള്ളത്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. 2160X1080 പിക്‌സല്‍ റെസലൂഷനൊപ്പം 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലേയുമുണ്ട്. പിന്‍ ഭാഗത്തെ ആര്‍.ജി.ബി സ്ട്രിപ്പികുള്‍ ഫോണിനെ വ്യത്യസ്തമാക്കുന്നു. ഹാര്‍ഡ്‌വെയര്‍ കരുത്തിനായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 8 ജി.ബി റാം 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.

തുടര്‍ച്ചയായി ഗെയിം കളിക്കുമ്പോഴുണ്ടാകുന്ന ഫോണിന്റെ ഹീറ്റിംഗ് കുറയ്ക്കാന്‍ ഫോണില്‍ ഇരട്ട കവെന്‍ഷന്‍ കൂളിംഗ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നു. 24 മെഗാപിക്‌സലിന്റെ ക്യാമറയാണ് പിന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ 8 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സുണ്ട്. 3,800 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്. ഒറ്റ ചാര്‍ജില്‍ 7 മണിക്കൂര്‍ വരെ ഉപയോഗിക്കാം. ന്യബിയക്ക് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത് 29,999 രൂപ

Top