തപ്‌സി പന്നു നായികയായെത്തുന്ന ചിത്രം ‘ഗെയിം ഓവര്‍’ ; ടീസര്‍ പുറത്തുവിട്ടു

യന്‍താര നായികയായി എത്തിയ ഹൊറര്‍ ചിത്രം മായയ്ക്കു ശേഷം ഭീതിയുളവാക്കുന്ന മറ്റൊരു ചിത്രവുമായി അശ്വിന്‍ ശരവണന്‍ വരുന്നു. തപ്‌സി പന്നുവിനെ നായികയാക്കി ഒരുക്കുന്ന ചിത്രമാണ് ഗെയിം ഓവര്‍. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വൈ നോട്ട് സ്റ്റുഡിയോസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ എസ് ശശികാന്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തമിഴിലും ചിത്രം റിലീസിനെത്തും. നടി മാലാ പാര്‍വതി ചിത്രത്തിലൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.

Top