ഗെയിം ഓഫ് ത്രോണ്‍സ്; ആദ്യം കോഫി കപ്പ് വിനയായി ഇപ്പോള്‍ വെള്ളകുപ്പിയും

വീണ്ടും ആനമണ്ടത്തരങ്ങള്‍ പറ്റി പ്രസിദ്ധ ടെലിവിഷന്‍ സീരിസ് ഗെയിം ഓഫ് ത്രോണ്‍സ്. ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന എപ്പിസോഡില്‍ സംഭവിച്ച ആനമണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അവസാന എപ്പിസോഡിലെ ഒരു രംഗത്തില്‍ വെള്ളകുപ്പി കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. അതും പ്ലാസ്റ്റിക്ക് കുപ്പി.

നേരത്തെ പൗരാണികമായ ഫിക്ഷന്‍ സീരിസില്‍ കാണപ്പെട്ട കോഫി കപ്പ് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളകുപ്പി. എപ്പിസോഡില്‍ ഡ്രാഗണ്‍ പിറ്റില്‍ നടക്കുന്ന യോഗത്തിലാണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്.

ഗെയിം ഓഫ് ത്രോണ്‍സിലെ ഏറ്റവും അറിവുള്ള ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കുന്ന സാമിന്റെ കാലിന് അടിയിലാണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്. അതിനാല്‍ തന്നെ സാം പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചു എന്ന നിലയിലാണ് ട്രോളുകള്‍ പുരോഗമിക്കുന്നത്. നേരത്തെ എപ്പിസോഡിന്റെ 17 മിനുട്ട് 40 സെക്കന്റിലാണ് എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസിന് മുന്നില്‍ ഒരു കോഫികപ്പ് കാണപ്പെട്ടിരുന്നു. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഷോ നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഈ വെള്ള കുപ്പിയും.

Top