‘ഗെയിം ഓഫ് ത്രോൺസ്’ പ്രീക്വിൽ; ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ ഇന്ത്യയിൽ ഹോട്ട്സ്റ്റാറിലൂടെ

ഹൗസ് ഓഫ് ദി ഡ്രാഗൺ’ എവിടെ കാണാനാകും എന്ന വാർത്തകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിലെത്തും എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. എച്ബിഒയിലൂടെ ഓഗസ്റ്റ് 21നാണ് ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ റിലീസ്.

ഓഗസ്റ്റ് 22 മുതൽ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ആദ്യ സീസണിൽ പത്ത് എപ്പിസോഡുകൾ ആയിരിക്കും ഉണ്ടാകുക. ഗെയിം ഓഫ് ത്രോൺസിന് 200 വർഷം മുമ്പ് നടക്കുന്ന സംഭവങ്ങളാണ് ഹൗസ് ഓഫ് ദി ഡ്രാഗണിൽ പറയുന്നത്. ഒരു ഫാന്റസി ചിത്രം എന്നതിനപ്പുറം ആഗോളതലത്തിൽ ആരാധകർ ഗെയിം ഓഫ് ത്രോൺസിനെ ഏറ്റെടുത്തിരുന്നു. അതെ ആവേശത്തിൽ തന്നെയാണ് ഹൗസ് ഓഫ് ദി ഡ്രാഗണിനായുള്ള കാത്തിരിപ്പും.

Top