സസ്പെന്‍സ് ത്രില്ലര്‍; ‘ദ ഗാംബിനോസ്’-ലെ കാരക്ടര്‍ തീം മ്യൂസിക് പുറത്ത് വിട്ടു

നവാഗതനായ ഗിരീഷ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ ഗാംബിനോസ്’ ലെ ക്യാരക്ടര്‍ തീം മ്യൂസിക് പുറത്ത് വിട്ടു. ലോകത്തെ തന്നെ ഏറ്റവും ശക്തരായ അധോലോക കുടുംബമായ ഗാംബിനോസ് എന്ന ഭീകര കുടുംബത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗിരീഷ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

സസ്പെന്‍സ് ത്രില്ലറായ ഗാംബിനോസില്‍ രാധിക ശരത്കുമാര്‍, വിഷ്ണു വിനയ്, നീരജ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് ഈ കുടുംബം കൊലപാതകം നടത്താറ്. അമേരിക്കയില്‍ താമസമാക്കിയ ഈ ഇറ്റാലിയന്‍ കുടുംബത്തിനെ പൊലീസിനുപോലും ഭയമായിരുന്നു.

Top