കരിയറില്‍ എന്ത് നേട്ടമാണ് നിങ്ങള്‍ ഉണ്ടാക്കിയത്; രവി ശാസ്ത്രിക്കെതിരെ ഗംഭീര്‍

മുബൈ: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് ഗൗതം ഗംഭീര്‍ രംഗത്ത്. വിദേശ പര്യയടനങ്ങളില്‍ മികവ് കാണിക്കുന്ന ടീമുകളില്‍ ഒന്നാമത് ഇന്ത്യയാണെന്ന ശാസ്ത്രിയുടെ അഭിപ്രായത്തെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്.

ഇതിന് മുന്‍പ് ധോണിക്കു നേരെയും ഗംഭീര്‍ പ്രതികരിച്ചിരുന്നു. വിരമിക്കല്‍ പ്രഖ്യപിച്ചതിന് ശേഷം ധോണിയുടെ നായകത്വത്തെ എണ്ണിയെണ്ണി വിമര്‍ശിക്കുകയായിരുന്നു ഗൗതം ഗംഭീര്‍.

ഈ വര്‍ഷം വിദേശ മണ്ണില്‍ ഒരു ടെസ്റ്റ് ജയം നമ്മള്‍ നേടിയിട്ടില്ല. ഓസ്‌ട്രേലിയ മാത്രമാണ് നമുക്ക് മുന്നിലുള്ള അവസാന പ്രതീക്ഷ. കഴിഞ്ഞ വര്‍ഷങ്ങളിലും വിദേശത്ത് ഇന്ത്യയുടെ പോരായ്മയാണ് ഇത് എടുത്ത് കാണിക്കുന്നത്. അദ്ദേഹത്തിന്റ കരിയറില്‍ എന്താണ് ശാസ്ത്രി നേടിയതെന്നും ഗംഭീര്‍ ചോദിക്കുന്നു.

കോച്ച് എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും കരിയറില്‍ എന്ത് നേട്ടമാണ് ശാസ്ത്രിയുണ്ടാക്കിയത്. എടുത്ത് പറയത്തക്ക ഒന്നും അദ്ദേഹത്തിന് പറയാനില്ലെന്നും ഗംഭീര്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഇടയിലായിരുന്നു, ഇന്ത്യയാണ് മികച്ച ടൂറിങ്ങ് ടീം എന്ന് ശാസ്ത്രി പറഞ്ഞത്.

ഇന്ത്യ 15 വര്‍ഷത്തിനിടെ കണ്ട മികച്ച ടീം ഇതാണെന്ന ശാസ്ത്രിയുടെ വാക്കുകള്‍ക്കെതിരെ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല സമിതിയും പ്രതികരിച്ചിരുന്നു. നായകനും കോച്ചും മറ്റ് പ്രമുഖ താരങ്ങളും പങ്കെടുത്ത യോഗത്തിലായിരുന്നു ഇടക്കാല ഭരണസമിതി അംഗം ശാസ്ത്രിയെ വിമര്‍ശിച്ചത്. മികച്ച ടീമാണോ അല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട എന്നായിരുന്നു സിഇഒ അംഗം ശാസ്ത്രിയോട് പറഞ്ഞത്.

Top