തിരിച്ചുവരവിനൊരുങ്ങി ശ്രിയ ശരൺ; ഗമനത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ശ്രീയ ശരൺ പ്രധാനവേഷത്തിലെത്തുന്ന ​ഗമനത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. നിത്യ മേനോനും ചിത്രത്തിൽ മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട് . ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം.

ഇളയരാജയാണ് ചിത്രത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ . ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖർ വി.എസ്, സംഭാഷണം സായ് മാധവ് ബുറ,എഡിറ്റിംഗ് രാമകൃഷ്ണ എന്നിവർ നിർവ്വഹിക്കുന്നു.

Top