ഗാല്‍വാന്‍ നദിയിലേക്ക് വീണാല്‍ ജീവിതമുണ്ടാകില്ല; ഗാല്‍വാന്‍ താഴ്വരയെക്കുറിച്ച് മുന്‍ ലഫ്റ്റനന്റ് ജനറല്‍

ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ. സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണ് ഗല്‍വാന്‍ പ്രദേശം. മഞ്ഞു മരുഭൂമിക്കു സമാനമായ തരത്തിലാണ് ഗല്‍വാന്‍ നദി. അതിശൈത്യമേഖലയായ ഇവിടെ എല്ലാവിധ തയാറെടുപ്പുകളോടെ മാത്രമേ പോസ്റ്റിങ് ലഭ്യമാക്കൂ.

അത്യുന്ന ശ്രേണിയില്‍ 17,000 അടി ഉയരത്തിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന് ജനറല്‍ സതീഷ് ദുവ പറയുന്നു. ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 20തോളം ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇത്ര ഉയരത്തില്‍ പോസ്റ്റു ചെയ്യപ്പെടുമ്പോള്‍ കാലാവസ്ഥയുമായി താരതമ്യപ്പെടേണ്ടത് അത്യാവശ്യമാണ്. ഉയരങ്ങളിലേക്ക് പോകുന്തോറും ഓരോരുത്തര്‍ക്കും ശ്വാസം തടസ്സം വരെയുണ്ടാകാം. അന്തരീക്ഷത്തിലെ വായുവിന്റെ കുറവ് നമ്മുടെ ചിന്താശേഷിയെപ്പോലും ബാധിക്കും. നിലവില്‍ അവിടുത്തെ താപനില സബ് സീറോ അല്ലെങ്കിലും നദിയിലെ ജലം അത്യധികം തണുത്തുറഞ്ഞതാണ് ദുവ പറയുന്നു. സബ് സീറോ താപനില പോലും നേരിടാന്‍ ഉതകുന്ന തരത്തിലുള്ള പരിശീലനവും വസ്ത്രവിധാനങ്ങളുമാണ് ഇവിടെ സൈനികര്‍ക്കായി തയാറാക്കിയിരിക്കുന്നതെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ പറഞ്ഞു.

ഹിമാനി മേഖലയായ സിയാച്ചിനില്‍ പോലും പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യന്‍ സൈനികര്‍. അത്ര ഉയരത്തിലും അതികഠിന തണുപ്പുള്ള ജലത്തെ പ്രതിരോധിക്കാനുള്ള പരിശീലനം സൈനികര്‍ക്ക് ലഭിക്കാറില്ല. അവിടെ ജീവിക്കാനാവശ്യമായ തയാറെടുപ്പുകളാണ് സൈനികര്‍ക്കുള്ളതെന്നും അദ്ദേഹം പറയുന്നു.

ലഡാക്കെന്നു പറയുന്നത് പെട്ടെന്ന് മനസിലാക്കാവുന്ന ഒരു സ്ഥലമല്ലെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ സയിദ് ഹസ്‌നയില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിയുന്നതിനുള്ള നൈപുണ്യം മറ്റേതു സൈന്യങ്ങള്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തിനുണ്ട്. ഉന്നതമേഖലയില്‍ പോരാടുന്നതിന് ആവശ്യമായ പരിശീലനം യുഎസ് സേനാംഗങ്ങള്‍ പോലും നേടുന്നത് ലഡാക്കില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ സൈനികരില്‍നിന്നാണ്. നമ്മുടെ തഴക്കത്തിന് പകരം വയ്ക്കാനൊന്നുമില്ല. ഇവിടെ കഴിയുന്നതിന് ആവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളും മെച്ചപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.

ഗല്‍വാന്‍ നദിയില്‍ പതിച്ച സൈനികര്‍ ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ല. അതിവേഗത്തില്‍ ഒഴുകുന്ന നദിയാണ് ഷൈലോക്ക് നദി. മരണമെന്നാണ് ഇതിന്റെ പേരിന്റെ അര്‍ഥം. ഇതിലേക്ക് വീഴുന്നവര്‍ തണുത്തുറഞ്ഞ് കൊല്ലപ്പെടും. ലേയിലെ 153 ബേസിലുള്ള നോഡല്‍ ആശുപത്രി ഹൈആള്‍ട്ടിട്ട്യൂഡ് രോഗങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍ ഇവിടെയുണ്ടെങ്കിലും ഈ നദിയിലേക്ക് വീണവര്‍ക്ക് ഒരിക്കലും രക്ഷയുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

Top