ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സി

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വനില്‍ ഇന്ത്യാ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി. എന്നാല്‍ ഇക്കാര്യത്തില്‍ ചൈന ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യന്‍ സൈനികര്‍ക്കും 45 ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിട്ടിട്ടും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യഥാര്‍ത്ഥ ആള്‍നാശം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.

യുഎസില്‍ നിന്നുള്ളവ ഉള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് വന്ന ചില മാധ്യമ വാര്‍ത്തകളുമായി പൊരുത്തപ്പെടുന്നതാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 40ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ വാര്‍ത്തയാണെന്നാണ് ചൈന വ്യക്തമാക്കിയത്.

ഒരു പിഎല്‍എ കമാന്‍ഡിംഗ് ഓഫീറുടെ മരണം ഉള്‍പ്പെടെ ചൈനീസ് സേനയ്ക്ക് കൂടുതല്‍ ആളപായമുണ്ടായതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു മന്നിട്ടും അപകടങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ചൈന തയ്യാറായിരുന്നില്ല.

 

Top