ഗാലക്‌സി എ സീരിസിലെ പുതിയ മോഡല്‍ എ20 ഇ വിപണിയില്‍

സാംസങിന്റെ ഗാലക്‌സി എ സീരിസിലെ പുതിയ മോഡല്‍ ഗാലക്‌സി എ20 ഇ വിപണിയില്‍. നേരത്തെ ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ.

5.8 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയോടുകൂടിയ ഫോണിന് മൂന്നു ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം.

1560×720 പിക്‌സലാണ് ഫോണിന്റെ റെസല്യൂഷന്‍. എക്‌സിനോസ് 7884 പ്രോസസ്സറാണ് ഫോണിനുള്ളത്. 16 മെഗാപിക്‌സലിന്റെയും 5 മെഗാപിക്‌സലിന്റെയും രണ്ടു പിന്‍കാമറകളും 8 മെഗാപിക്‌സലിന്റേ സെല്‍ഫി ക്യാമറയുമാണ് ഫോണിനുളളത്. ബാറ്ററി 3000 എംഎഎച്ച് ആണ്. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്.

Top