ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; സമനിലയില്‍ കളി അവസാനിച്ചു

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ന്യൂസിലന്‍ഡ് 203/5 എന്ന നിലയില്‍ കളിയവസാനിച്ചു. മഴകാരണം 68 ഓവര്‍ മാത്രമാണ് ആദ്യദിനം മത്സരം നടന്നത്. 86 റണ്‍സോടെ ക്രീസിലുള്ള റോസ് ടെയ്ലറാണ് കിവീസിനെ മാന്യമായ നിലയില്‍ എത്തിച്ചത്. ടെയ്ലറിനൊപ്പം മിച്ചല്‍ സാറ്റ്‌നര്‍ (8) ക്രീസിലുണ്ട്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ടോം ലാതം- ജീറ്റ് റാവല്‍ സഖ്യം മികച്ച തുടക്കം നല്‍കി. സ്‌കോര്‍ 64-ല്‍ എത്തിയപ്പോള്‍ ലാതം (30) വീണു. പിന്നാലെ വന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് സ്‌കോര്‍ ബോര്‍ഡ് തുറക്കാന്‍ കഴിഞ്ഞില്ല. റാവല്‍ (33) കൂടി വീണതോടെ കിവീസ് 71/3 എന്ന നിലയില്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടു.

നാലാം വിക്കറ്റില്‍ ടെയ്‌ലറിനൊപ്പം ഹെന്‍ട്രി നിക്കോള്‍സ് ചേര്‍ന്നതോടെ കിവീസ് കരകയറി. നിക്കോള്‍സ്- ടെയ്ലര്‍ സഖ്യം 100 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. നിക്കോള്‍സ് 41 റണ്‍സ് നേടി. പിന്നാലെ വന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബി.ജെ.വാട്ലിംഗ് (1) കൂടി വീണത് കിവീസിന് ആദ്യദിനം തിരിച്ചടിയായി.

ലങ്കയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റുകളും നേടിയത് സ്പിന്നര്‍ അഖില ധനഞ്ജയയാണ്. 57 റണ്‍സ് വഴങ്ങിയാണ് ധനഞ്ജയയുടെ അഞ്ച് വിക്കറ്റ് നേട്ടം.

Top