സാംസങ് ഗാലക്സി ടാബ് എ ഇന്ത്യന്‍ വിപണിയില്‍

പുതിയ ടാബ് ലെറ്റ് വിപണിയില്‍ അവതരിപ്പിച്ച് സാംസങ്. എട്ട് ഇഞ്ച് ഗാലക്സി ടാബ് എ സാംസങ് ആണ് വിപണിയില്‍ അവതരിപ്പിച്ചത്. കനം കുറഞ്ഞ അരികുകളും. ഡ്യുവല്‍ സ്പീക്കറുമാണ് ഗാലക്സി ടാബ് എയുടെ പ്രത്യേകത.

സ്നാപ്ഡ്രാഗണ്‍ 429 പ്രൊസസര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ടാബില്‍ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും.

ടാബിന്റെ ബാറ്ററി കപ്പാസിറ്റി 5100 എംഎഎച്ചാണ്. ഗാലക്സി ടാബ് എ എട്ട് ഇഞ്ച് വൈഫൈ പതിപ്പ് ഫ്ളിപ്കാര്‍ട്ടിലും സാംസങ് ഷോപ്പിലും വ്യാഴാഴ്ച മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. ഈ മാസം അവസാനത്തോടെയാണ് എല്‍ടിഇ പതിപ്പ് വില്‍പനയ്ക്കെത്തുക.

വൈഫൈ മാത്രമുള്ള പതിപ്പിനാണ് 9,999 രൂപ വില. വൈഫൈയും, എല്‍ടിഇ കണക്റ്റിവിറ്റിയുമുള്ള പതിപ്പിന് 11,999 രൂപയാണ് വില.കറുപ്പ്, ചാര നിറങ്ങളിലാണ് നിറങ്ങളിലാണ് ടാബ് വിപണിയിലെത്തുന്നത്.

Top