ടൈറ്റാനിയത്തിന്റെ ഫ്രെയിമും, ഐഫോണ്‍ 15 പ്രോയുടെ ഫീച്ചറുകളുമായി ഗാലക്‌സി എസ്24

സാംസങ് ഗാലക്‌സി എസ്24ന് ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ നിന്ന് ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും. പ്രീമിയം ലുക്ക് തരുന്ന ടൈറ്റാനിയം ചേസിസ് പുതിയ ഐഫോണുകളെ ഭാരം കുറഞ്ഞതാക്കുവാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ സാംസങ്ങിന്റെ ഗാലക്‌സി എസ്24, എസ്24 പ്ലസ്, എസ്24 അള്‍ട്രാ എന്നീ മോഡലുകളെല്ലാം കൂടുതല്‍ പ്രീമിയം അനുഭവത്തിനായി ടൈറ്റാനിയം ഫ്രെയിമുമായി വരുമെന്നാണ് റിപ്പോര്‍ട്ട്.

ടൈറ്റാനിയം തിരഞ്ഞെടുക്കുന്നത് ഗാലക്സി എസ് 24 ഫോണുകളുടെയും ഭാരം കുറച്ചേക്കും. എസ്23 സീരീസ് പോലെ തന്നെയാകും പുതിയ പ്രീമിയം സാംസങ് ഫോണുകള്‍. സാംസങ് തന്നെയാകും ടൈറ്റാനിയം ഫ്രെയിമുകള്‍ നിര്‍മ്മിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എസ്24 അള്‍ട്രയുടെ ഫ്രെയിം തേര്‍ഡ് പാര്‍ട്ടി കമ്പനിയാകും നിര്‍മിക്കുക.

ഇത്തവണ എല്ലാ സാംസങ് പ്രീമിയം ഫോണുകളും LTPO ഡിസ്‌പ്ലേയുമായിട്ടാകും വരിക. അള്‍ട്രാ മോഡലില്‍ മാത്രം നല്‍കിയിരുന്ന ഡിസ്‌പ്ലേ ഫീച്ചറാണിത്. കാമറാ വിഭാഗത്തില്‍ എന്തെങ്കിലും അപ്‌ഗ്രേഡ് പ്രതീക്ഷിക്കാം. 2024 ജനുവരിയിലാകും ഫോണ്‍ റിലീസ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Top