ഗാലക്സി ഫോള്‍ഡ് സെപ്റ്റംബര്‍ ആറിന് ദക്ഷിണകൊറിയന്‍ വിപണിയിലെത്തും

സിയോള്‍: ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ഫോണ്‍ സെപ്റ്റംബര്‍ ആറിന് ദക്ഷിണകൊറിയന്‍ വിപണിയിലെത്തും. ഗാലക്സി ഫോള്‍ഡാണ് പുതിയതായി വിപണിയിലെത്തുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ അവതരിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും അത് നേരത്തെയാക്കുകയായിരുന്നു.

7.3 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഡിസ്പ്ലേയും. 4.6 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയുമാണ് ഫോണിലുള്ളത്. 7എന്‍എം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 ഒക്ടാകോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 12ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്. 16എംപി+12എംപി+12 എംപി സെന്‍സറുകളടങ്ങുന്ന റിയര്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത് ഇത് കൂടാതെ സെല്‍ഫിയ്ക്ക് വേണ്ടി 10 എംപി ക്യാമറയും നല്‍കിയിരിക്കുന്നു.

അതേസമയം സാംസങിന് പിന്നാലെയെത്തിയ വാവേയുടെ മേറ്റ് എക്സ് ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ഫോണ്‍ ഇനിയും വൈകിയേക്കും.

Top