ആമസോണ്‍ സാംസങ്ങ് കാര്‍ണിവല്‍ സെയില്‍ ; സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍

Samsung

മസോണില്‍ സാംസങ്ങ് എക്‌സ്‌ക്ലൂസീവ് വില്‍പന നടക്കുന്നു. മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 8 വരെയാണ് വില്‍പന. സാംസങ്ങ് കാര്‍ണിവല്ലിന്റെ കീഴില്‍ മികച്ച ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നത്. പുതിയതായി പുറത്തിറക്കിയ ഗാലക്‌സി A8+, കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഗാലക്‌സി നോട്ട് 8 ഉള്‍പ്പെടെയുളള ഫോണുകള്‍ക്കാണ് ഓഫറുകള്‍.

പ്രീമിയം ഫോണുകള്‍ക്കും ബജറ്റ് ഫോണുകള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. സാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ ഇന്ത്യയില്‍ മാര്‍ച്ച് 6ന് അവതരിപ്പിച്ചിരുന്നു. സാംസങ്ങ് ഡിവൈസുകളായ ഗാലക്‌സി എ8+, ഓണ്‍7, ഓണ്‍ലൈന്‍5 ലൈനപ്പ്, ഓണ്‍ 8, ജെ7 ലൈനപ്പ് എന്നീ പല ഫോണുകളും ഓഫറില്‍ ഉള്‍പ്പെടുന്നു.

അതായത് ആമസോണ്‍ പേ വാലറ്റ് വഴി ഫോണുകള്‍ വാങ്ങുന്നവര്‍ക്ക്‌ ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭ്യമാക്കാം. ആമസോണ്‍ പേ ഉപയോഗിക്കുമ്പോള്‍ ഗാലക്‌സി നോട്ട് 8ന് ലഭിക്കുന്ന പരമാവധി ഓഫര്‍ 8000 രൂപയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഗാലക്‌സി എസ്8+ന് 32,000 രൂപയാണ്.

എന്നാല്‍ ഇ-കൊമേഴ്‌സ് ജയിന്റ് 4000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി 28,990 രൂപയ്ക്ക് ഫോണ്‍ നല്‍കുന്നു. എന്നാല്‍ ഓഫര്‍ ലഭിക്കണമെങ്കില്‍ ആമസോണ്‍ പേ വാലറ്റ് വഴി ഫോണ്‍ വാങ്ങേണ്ടതാണ്. 67,900 രൂപയ്ക്കാണ് ഗാലക്‌സി നോട്ട് 8 ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ആമസോണ്‍ പേ വാലററ്റ് വഴി ഫോണ്‍ വാങ്ങുകയാണെങ്കില്‍ 8000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. അങ്ങനെ 59,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഗാലക്‌സി ഓണ്‍ 7 പ്രൈം 64ജിബി സ്റ്റോറേജ് 12,990 രൂപയ്ക്കും, ഓണ്‍ 7 പ്രൈം 32ജിബി സ്റ്റോറേജിന് 10,990 രൂപയ്ക്കുമാണ് ആമസോണില്‍ ഫോണുകളുടെ വില്പന. എന്നാല്‍ ആമസോണ്‍ പേ വാലറ്റ് വഴി ഓണ്‍ 7ന് 2000 രൂപ അധിക ഓഫര്‍ ലഭിക്കുന്നു. ഗാലക്‌സി ഓണ്‍5 പ്രോ 6,490 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.

Top