മാഞ്ചസ്റ്റര്‍ താരം ഫ്രെഡിനായി ഗലറ്റസറെ; ഓഫര്‍ നിരസിച്ച് യുണൈറ്റഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡിനായി ഗലറ്റസറെ യുണൈറ്റഡിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ വാഗ്ദാനം ചെയ്ത ട്രാന്‍സ്ഫര്‍ ഫീ കുറവായതിനാല്‍ യുണൈറ്റഡ് ഓഫര്‍ സ്വീകരിച്ചില്ല. 20 മില്യണ്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫ്രെഡിനായി പ്രതീക്ഷിക്കുന്നത്. ഫുള്‍ഹാമും സൗദിയില്‍ നിന്ന് ചില ക്ലബുകളും ഫ്രെഡിനായി ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സമ്മറില്‍ ഫ്രെഡ് ക്ലബ് വിടും എന്ന് ഉറപ്പാണ്.

മധ്യനിരയിലേക്ക് വലിയ താരങ്ങളെ എത്തിക്കാന്‍ ശ്രമിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് താരങ്ങളെ വിറ്റാല്‍ മാത്രമെ ട്രാന്‍സ്ഫറിനുള്ള ഫണ്ട് ആവുകയുള്ളൂ. എറിക് ടെന്‍ ഹാഗിന് കീഴില്‍ ഫ്രെഡിന്റെ പ്രകടനങ്ങള്‍ മെച്ചപ്പെട്ടു എങ്കിലും യുണൈറ്റഡ് കസെമിറോക്ക് പറ്റിയ ഒരു മധ്യനിര കൂട്ടാളിയെ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോക്കുന്നത്. 30കാരനായ ഫ്രെഡ് 2018 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഉണ്ട്. എന്നാല്‍ സ്ഥിരമായി മികച്ച പ്രകടനങ്ങള്‍ ടീമിനായി നടത്താന്‍ ഫ്രെഡിന് ആയിട്ടില്ല.

Top