22ആം തുര്‍ക്കിഷ് ലീഗ് കിരീടം സ്വന്തമാക്കി ഗലറ്റസെരെ

ഇസ്താംബുള്‍: തുര്‍ക്കിഷ് ലീഗ് കിരീടം സ്വന്തമാക്കി ഗലറ്റസരെ. ഇന്നലെ നടന്ന മത്സരത്തില്‍ ഇസ്താംബുള്‍ ബസക്‌സെഹിറിനെ 2-1ന് തോല്‍പ്പിച്ചാണ് ഗലറ്റസരെ കിരീടം നേടിയത്. ഗലറ്റസെരെയുടെ 22ആം ലീഗ് കിരീടമാണ് ടീമിന് ഇത്.

ഫെഗോളി(47), ഒന്യേകുരു(64) എന്നിവരാണ് ഗലറ്റസെരയ്ക്കായി ഗോളുകള്‍ നേടിയത്. റിയാദ് ബജിക്(17) ബസക്‌സെഹിറിന്റെ ആശ്വാസ ഗോള്‍ നേടി. ഗലറ്റസെരെ തന്നെയാണ് ഏറ്റവും കൂടുതല്‍ ലീഗ് കിരീടങ്ങള്‍ തുര്‍ക്കിയില്‍ സ്വന്തമാക്കിയിട്ടുള്ളത്.

ലീഗില്‍ ഒരു റൗണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റാണ് ഗലറ്റസെരെ സ്വന്തമാക്കിയിരിക്കുന്നത്. 66 പോയിന്റുമായി ബസക്‌സെഹിര്‍ രണ്ടാംസ്ഥാനത്തുണ്ട്.

Top