രാഹുല്‍ ഇല കണ്ട് വിള മനസിലാക്കിയാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും; കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. രാഹുലും പ്രിയങ്കയും രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആടിനെയും ചെമ്മരിയാടിനെയും തിരിച്ചറിയാനാകാത്തവരാണു രാഹുലും പ്രിയങ്കയും. ഒരു ഇല കണ്ട് അത് ഏതു വിളയാണെന്നു രാഹുലിനും പ്രിയങ്കയ്ക്കും മനസിലാക്കാന്‍ സാധിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ബിജെപിയുടെ കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി കൂടിയായ ഗജേന്ദ്ര ഷെഖാവത് പറഞ്ഞു.

പഞ്ചാബില്‍ രാഹുല്‍ ഗാന്ധി നടത്തിയ മൂന്നു ദിന കര്‍ഷക റാലിയെ പരിഹസിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

Top