2024ഓടെ രാജ്യത്ത് എല്ലാ വീടുകളിലെയും കുടിവെള്ള ക്ഷാമം ഇല്ലാതാക്കുമെന്ന് ഗജേന്ദ്ര ഷെഖാവത്ത്

ന്യൂഡല്‍ഹി: 2024 ഓടെ എല്ലാ വീടുകളിലില്‍ നിന്നും കുടിവെള്ള ക്ഷാമം തുടച്ച് നീക്കുമെന്ന് കേന്ദ്ര ജലശക്തിമന്ത്രി ഗജേന്ദ്ര ഷെഖാവത്ത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.

ജലവിഭവ വകുപ്പ്, നദീ വികസനം, ഗംഗ പുനരുജ്ജീവനം, കുടിവെള്ളം എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് ജലശക്തി എന്ന പുതിയ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. ജല്‍ജീവന്‍ മിഷന്റെ ഭാഗമായി നല്‍ സെ ജല്‍ എന്നപേരിലുള്ള പദ്ധതിയിലൂടെ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പ് വഴി കുടിവെള്ളമെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു പുതിയതായി ജലശക്തി മന്ത്രാലയം രൂപീകരിക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതിനാല്‍ രാജ്യത്തെ രണ്ട് ലക്ഷം ജനങ്ങള്‍ എല്ലാ വര്‍ഷവും മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ പുതിയ പദ്ധതി രാജ്യത്തെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Top