gajendra chauhan statement

ഇന്ത്യയില്‍ ജോലി ചെയ്യുന്ന പാക് താരങ്ങള്‍ക്ക് സ്ഥിരം വിലക്കേര്‍പ്പെടുത്തണമെന്ന് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്‍.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവരെ ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ നിലപാട് സ്ഥിരംവിലക്കുകയെന്നതാണ്. അവരെ ഇവിടെയെന്തിനാണാവശ്യം. ജോലിക്കുവേണ്ടി കഷ്ടപ്പെടുന്ന പതിനായിരത്തോളം കലാകാരന്‍മാര്‍ നമുക്ക് ഇവിടെയുണ്ട്.

നമ്മളുടെ ജോലി വാഗ്ദാനംചെയ്ത് പാക് താരങ്ങളെ എന്തിന് ഇങ്ങോട്ട് ക്ഷണിക്കണം. പാക് നടന്മാര്‍ വഴി വിപണനത്തിന് അധികമേഖല ഉണ്ടാക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നതെന്നും ചൗഹാന്‍ പറഞ്ഞു.

‘ഏ ദില്‍ ഹൈ മുഷ്‌കില്‍’ ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുശേഷമാണ് പാക് നടന്മാര്‍ക്ക് സ്ഥിരംവിലക്കേര്‍പ്പെടുത്തണമെന്ന ചര്‍ച്ച ചൗഹാന്‍ തുടങ്ങിവെച്ചത്.

Top