ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

ഗുരുവയൂര്‍: ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍(84)ചരിഞ്ഞു. പ്രായാധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു.

തലയെടുപ്പുള്ള ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന ആനയായിരുന്നു ഗുരുവായൂര്‍ പത്മനാഭന്‍. 2.25 ലക്ഷം വരെയാണ് പത്മനാഭന്റെ തുക.

1954 ജനുവരി 18നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പത്മനാഭനെ നടക്കിരുത്തിയത്. പിന്നീട് 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി.

Top