ഗെയിലിന്റെ കൊച്ചി – മംഗളൂരു വാതകക്കുഴൽ പദ്ധതി പൂർത്തിയായി

കൊച്ചി ; ഏറെ നാളായി നടക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്ചതന്നെ കുഴലിലൂടെ പ്രകൃതിവാതകം കടത്തുന്നതിലൂടെ കൊച്ചിമുതൽ മംഗളൂരുവരെയുള്ള പ്രകൃതിവാതകക്കുഴലിന്റെ സമ്പൂർണ കമ്മിഷനിങ് നടക്കും.

24 ഇഞ്ച് വ്യാസത്തിലുള്ള പൈപ്പിനു പകരം പുഴയിലൂടെ താൽകാലികമായി ആറിഞ്ച് പൈപ്പിട്ടാണ് ശനിയാഴ്ച രാത്രിയോടെ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനെ ഇരുകരകളിലെയും പൈപ്പുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും. കൂറ്റനാടാണ് പ്രധാന ജങ്ഷൻ. ഇവിടെനിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബെംഗളൂരു കുഴലും തുടങ്ങുന്നത്.

Top