പിന്നോട്ടില്ല ; മുക്കത്ത് ഗെയില്‍ വിരുദ്ധ സമരം ഇന്ന് പുനരാരംഭിക്കും

കോഴിക്കോട്: കോഴിക്കാട് മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം ഇന്ന് പുനരാരംഭിക്കും.

പൊലീസ് പൊളിച്ചുമാറ്റിയ എരഞ്ഞിമാവിലെ സമരപ്പന്തലിനു സമീപത്തുതന്നെയാണ് വീണ്ടും സമരം തുടങ്ങുന്നത്.

ഇന്ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമര സംഗമത്തില്‍ വി.എം സുധീരനടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.

സമാധാനപരമായി സമരം ചെയ്യാനാണ് ഗെയില്‍ വിരുദ്ധ സമരസമിതിയുടെ തീരുമാനം.

അതേസമയം, മുക്കത്തെയും എരഞ്ഞിമാവിലെയും പൈപ്പിടുന്ന ജോലികള്‍ തടസങ്ങള്‍ കൂടാതെ പുരോഗമിക്കുകയാണ്.

Top