ഐ പി എല്ലില്‍ കളിക്കാനായതില്‍ സന്തോഷമറിയിച്ച് ഗെയില്‍

chris

പി എല്ലില്‍ കളിക്കാനായതില്‍ സന്തോഷമറിയിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍. തനിക്ക് ഇന്ത്യയില്‍ കളിക്കുന്നത് ഏറെ ഇഷ്ടമാണ് ഇനിയും തനിക്ക് അതിനാവുമെന്ന വിശ്വാസമുണ്ടെന്നും ഗെയില്‍ പറഞ്ഞു.

ഐപിഎല്‍ ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റാണ്. അതില്‍ കളിക്കാനായതില്‍ അഭിമാനിക്കുന്നു. തുടക്കം മികച്ചതായിരുന്നു എന്നാല്‍ അവസാന ഘട്ടത്തിലെ പിഴവുകള്‍ തന്റെ ടീമിന്റെ സാധ്യതകള്‍ ഇല്ലാതാക്കി. ഇനി അടുത്ത വര്‍ഷം ഇതിലും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും തനിക്ക് ക്രിക്കറ്റിനു മികച്ച സംഭാവനകള്‍ നല്‍കാനാകുമെന്നാണ് വിശ്വാസമെന്നും ഗെയില്‍ പറഞ്ഞു.

Top