ഗെയില്‍ പ്രതിഷേധം ; മുക്കത്ത് നടക്കുന്നത് ‘പൊലീസ് രാജാ’ണെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി സമരക്കാര്‍ക്കെതിരെ മുക്കത്ത് നടക്കുന്നത് പൊലീസ് രാജാണെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല.

സമരങ്ങളെ തല്ലിച്ചതയ്ക്കാനുള്ള നിക്കം അപലപനീയമാണെന്നും, അടിച്ചമര്‍ത്താനാണ് ശ്രമമമെങ്കില്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സമരം ഇതുവരെ യുഡിഎഫ് ഏറ്റെടുത്തിട്ടില്ലെന്നും, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top