ഗാഗുല്‍ത്തായിലെ കോഴിപ്പോരിലെ രണ്ടാമത്തെ ലറിക്കല്‍ വീഡിയോ പുറത്തുവിട്ട് ഹണി റോസ്!

ഗാഗുല്‍ത്തായിലെ കോഴിപ്പോരിലെ രണ്ടാമത്തെ ഗാനത്തിന്റെ ലറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഹണി റോസിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലറിക്കല്‍ വീഡിയോ പുറത്തുവിട്ടത്. പ്രിയപ്പെട്ട കൂട്ടുകാരുടെ സ്വപ്ന സാക്ഷാത്കാരം, ഗാഗുല്‍ത്തായിലെ കോഴിപ്പോര്, സിനിമയുടെ പേര് പോലെ, വ്യത്യസ്തവും നന്മ നിറഞ്ഞതുമായ ഗാനങ്ങളുമായി ബിജിബാലും, വിനായക് ശശികുമാറും. കൂടെ സ്വര മാധുര്യവുമായി വൈക്കം വിജയലക്ഷ്മിയും, ഈ കുറിപ്പിനൊപ്പമായാണ് ഹണി റോസ് വീഡിയോ പങ്കുവെച്ചത്.

സംഗീത സംവിധായകനായ ബിജിബാലിന്റ ‘ബിജിബാല്‍ ഒഫീഷ്യല്‍ ‘ എന്ന യൂ ടൂബ് ചാനലിലാണ് ലിറിക്കല്‍ വീഡിയോ അപ് ലോഡ് ചെയ്തത്. ഇന്ദ്രന്‍സ്, പൗളി വത്സന്‍, സോഹന്‍ സീനുലാല്‍, ജോളി ചിറയത്ത് തുടങ്ങിയവരോടൊപ്പം നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, പ്രവീണ്‍, അസീസ് നെടുമങ്ങാട്, ബിറ്റോ ഡേവിസ്, ശങ്കര്‍ ഇന്ദുചൂഡന്‍, സരിന്‍, ജിബിറ്റ് ജോര്‍ജ്, അഞ്ജലി നായര്‍, ഷൈനി സാറാ, രശ്മി അനില്‍, വീണ നന്ദകുമാര്‍, നന്ദിനി ശ്രീ തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന സിനിമ വൈകാതെ തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

നവാഗതരായ ജിബിറ്റ്, ജിനോയ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. രണ്ട് കുടുംബങ്ങളുടെ രസകരമായ കഥ പറയുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ജിനോയ് ജനാര്‍ദ്ദനാണ്. രാഗേഷ് നാരായണനാണ് ക്യാമറമാന്‍. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിംഗ്. അരുണ്‍ രവീന്ദ്രനാണ് കോസ്റ്റ്യൂം. വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനത്തിന്റെ ലറിക്കല്‍ വീഡിയോ കാണാം.

Top