‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു

പേരിലെ പുതുമയാല്‍ ശ്രദ്ധേയമായ ചിത്രമാണ് ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ജെ പിക് മൂവീസിന്റെ ബാനറില്‍ വിജി ജയകുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബിറ്റ്, ജിനോയ് എന്നീ നവാഗതരാണ്.

ഇന്ദ്രന്‍സ്, പൗളി വത്സന്‍, സോഹന്‍ സീനുലാല്‍, ജോളി ചിറയത്ത് തുടങ്ങിയവരോടൊപ്പം നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, പ്രവീണ്‍ കമ്മട്ടിപ്പാടം, അസീസ് നെടുമങ്ങാട്, ബിറ്റോ ഡേവിസ്, ശങ്കര്‍ ഇന്ദുചൂഡന്‍, സരിന്‍, ജിബിറ്റ് ജോര്‍ജ്, അഞ്ജലി നായര്‍, ഷൈനി സാറാ, രശ്മി അനില്‍, വീണ നന്ദകുമാര്‍, നന്ദിനി ശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Top