സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ‘ഗഗനചാരി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഗോകുല്‍ സുരേഷ്, അനാര്‍ക്കലി, അജു വര്‍ഗീസ്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവര്‍ ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ഗഗനചാരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അജിത്ത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ഗഗനചാരി വ്യത്യസ്തമായ ‘മോക്കുമെന്ററി (mockumentary)’ ശൈലിയില്‍ ആണ് ഒരുങ്ങുന്നത്. സാജന്‍ ബേക്കറിക്ക് ശേഷം അരുണ്‍ ചന്ദു വാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശിവ സായിയും, അരുണ്‍ ചന്ദുവും തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകന്‍. എം. ബാവയാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. അരവിന്ദ് മന്മദന്‍, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്.

ഫിനിക്‌സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. വീ എഫ് എക്‌സ് ന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്‌സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയില്‍ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.

 

Top