പിണറായിയുടെ ഇടപെടൽ ഗുണമായി, ഉത്തരവിറക്കി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഭൂ​മി​യേ​റ്റെ​ടു​ക്കേ​ണ്ട ചി​ലി​വ​ന്‍റെ 25 ശ​ത​മാ​നം വ​ഹി​ക്കാം എ​ന്ന കേ​ര​ള​ത്തി​ന്‍റെ നി​ര്‍​ദേ​ശ​മാ​ണ് കേ​ന്ദ്രം അം​ഗീ​ക​രി​ച്ച​ത്.

ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കേന്ദ്രം കേരളത്തിന് കത്ത് കൈമാറി. ദേശീയപാതാ വികസനത്തിനായുള്ള കരാര്‍ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ചാണ് കത്ത് കൈമാറിയത്. ഈ മാസം ഒന്‍പതിന് കരാറില്‍ ഒപ്പിടാനാണ് നിലവിലെ ധാരണ.

കേരളത്തിന്‍റെ നിര്‍ദേശം അംഗീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിതിന്‍ ഗഡ്‍കരി നേരത്തെ തന്നെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം ഇന്ന് നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പടുത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധികളുടെ സംഘത്തിന് മുന്നില്‍ വച്ച് കടുത്ത ഭാഷയില്‍ നിതിന്‍ ഗഡ്‍കരി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു.

ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ ഒ​രേ ആ​വ​ശ്യ​ത്തി​നാ​യി ഒ​ന്നി​ലേ​റെ ത​വ​ണ ഡ​ല്‍​ഹി​യി​ലേ​ക്ക് വ​രു​ത്തി​ച്ച​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞി​രു​ന്നു.

Top