ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം: പി.ടി തോമസ്

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കാനായി ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വീണ്ടും ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ടി തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന തന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായിരിക്കുന്നുവെന്ന് പി.ടി തോമസ് പറഞ്ഞു.

പരിസ്ഥിതിദുര്‍ബല പ്രദേശം എന്ന നിര്‍വചനം എങ്ങനെ മറികടക്കാമെന്നാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരും ആലോചിച്ചത്. സത്യം പറഞ്ഞപ്പോള്‍ പാര്‍ട്ടിയോ നേതൃത്വമോ എനിക്കൊപ്പം നിന്നില്ല. സിറ്റിംഗ് എം.പിയായിട്ടും ഇടുക്കിയില്‍ സീറ്റ് നിഷേധിച്ചു. ഈയടുത്തും നിയമസഭയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നും പി.ടി തോമസ് പറഞ്ഞു.ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം. ഇതിനായി ഒരു കമ്മറ്റിയെ നിയോഗിക്കണം. ജനങ്ങളെ ബോധവത്കരിക്കണം- പി.ടി തോമസ് പറഞ്ഞു.

Top