ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണം; നിലപാട് അറിയിച്ച് എ.കെ ആന്റണി

AK-Antony

തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി.

ഗാഡ്ഗിള്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്ത് ഭാവി കേരളത്തിന് വേണ്ടി പുതിയ വികസന നയം രൂപീകരിക്കണമെന്നും പരിസ്ഥിതിയെ കുറിച്ച് കേരളം പുനരാലോചിക്കേണ്ട സമയം അതിക്രമിച്ചെന്നും ആന്റണി പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരാമര്‍ശിച്ചതു കൊണ്ടു മാത്രം പ്രശ്‌നപരിഹാരം ഉണ്ടാകില്ല. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി കൊണ്ടാണ് വികസനം വേണ്ടത്. മലയോരങ്ങളില്‍ താങ്ങാവുന്നതിലും അധികം ക്വാറികള്‍ വന്നു കഴിഞ്ഞു. ഇത് മലയിടിച്ചിലിന് കാരണമാകും. അതിനും പരിഹാരം ഉണ്ടാകണം, ആന്റണി വ്യക്തമാക്കി.

കടല്‍, കായലോരങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വരുന്നു. കായലുകളുടെ വിസ്തീര്‍ണം മൂന്നിലൊന്നായി കുറയുകയും ചെയ്തു. നെല്‍വയല്‍ നികത്തുകയാണ്, ആന്റണി കൂട്ടിച്ചേര്‍ത്തു.

Top