സാംസങ് ഗാലക്സി എം21 മാര്‍ച്ച് 16ന് വിപണിയിലേക്ക്; സവിശേഷതകളറിയാം

ഗാലക്സി എം സീരീസില്‍പ്പെട്ട എം21 അവതരിപ്പിക്കാന്‍ സാംസങ് ഒരുങ്ങുന്നു. മാര്‍ച്ച് 16ന് ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവരം.

48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെ മൂന്ന് പിന്‍ ക്യാമറകളാണ് ഗാലക്സി എം21ന്റെ പ്രധാന സവിശേഷത. മുന്‍വശത്ത് സെല്‍ഫികള്‍ക്കായി 20 മെഗാപിക്സല്‍ സെന്‍സറോടുകൂടിയ ഒരൊറ്റ ലെന്‍സ് ഉണ്ട്.

സാംസങ് ഗാലക്സി ഗാലക്സി എം 31 നേക്കാള്‍ വിലക്കുറവിലായിരിക്കും പുതിയ ഫോണ്‍ എത്തുക. 15,999 രൂപയില്‍ വില ആരംഭിക്കുമെന്നാണ് സൂചനകള്‍. ഒരു സൂപ്പര്‍ അമോലെഡ് പാനലിനൊപ്പം 6.4 ഇഞ്ച് ഡിസ്പ്ലേ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എക്സിനോസ് 9611 ഒക്ടാ കോര്‍ പ്രോസസര്‍ ഇതില്‍ നല്‍കുമെന്നാണ് സൂചന. 6000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു. ഫോണ്‍ 4 ജിബി റാമും ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത വണ്‍യുഐ 2.0 പ്രവര്‍ത്തിപ്പിക്കും.

Top