കൊറോണ ഭീതിയില്‍ കലുങ്ങാതെ വിവോ; നെക്സ് 3എസ് 5ജി സ്മാര്‍ട്ട് ഫോണ്‍ മാര്‍ച്ച് 10-ന് ഇറങ്ങും

ബീയജിംഗ്: കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയിലുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും തങ്ങള്‍ നടത്താനിരുന്ന ഇവന്റുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ വിവോ തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മാര്‍ച്ച് 10-ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

വിപണിയിലെത്തും മുന്നേ ശ്രദ്ധ നേടിയ 5ജി ഫോണ്‍ ആണ് വിവോ നെക്സ് 3എസ് 5ജി. ഇതില്‍ രണ്ട് സിമ്മും 5ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യും.

ഫോണിന് പഞ്ച്ഹോള്‍ ഇല്ലാത്ത വളഞ്ഞ ഡിസ്പ്ലേകള്‍ ഉണ്ടെന്നാണ് വിവരം. ഈ ഡിസ്പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 865 soc ആണ് ഇതിലുള്ളത്. 8 ജിബി റാമും രണ്ട് സ്റ്റോറേജ് ഓപ്ഷനുകളായ 128 ജിബി, 256 ജിബി എന്നിവയുമായി ജോടിയാക്കുമെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തി.

ഫോണിന് പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ നല്‍കുന്നു. ഇതുവരെ കാണാത്ത ഓറഞ്ച് എന്ന പുതിയ നിറത്തിലാണ് ഫോണ്‍ എത്തുക. വിവോ നെക്സ് 3 ലെ 4250 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുമെന്നാണ് വിവരം.

Top