ജി7 ലോകരാജ്യങ്ങളുടെ സമ്മേളനത്തിലെ പരാമര്‍ശം; പ്രമേയങ്ങള്‍ തളളി ചൈന

ബീജിംഗ്: ജി7 ലോകരാജ്യങ്ങളുടെ ഉച്ചകോടിയില്‍ ചൈനക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പരാമര്‍ശങ്ങളെ പിന്തളളി രംഗത്ത് വന്നിരിക്കുകയാണ് ചൈന ഇപ്പോള്‍. തെക്കന്‍ ചൈനാ കടലിലെ ചൈനയുടെ സൈനിക വിന്യാസത്തെക്കുറിച്ച് നടത്തിയ കുറ്റപ്പെടുത്തലുകള്‍ക്ക് എതിരെയാണ്‌ ചൈന ഇപ്പോള്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെന്‍ ബിനാണ് ജി7 പ്രമേയങ്ങളെ തള്ളിയത്. ക്യാനഡ, ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍,ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ഒരേ സ്വരത്തില്‍ തെക്കന്‍ ചൈനാകടലിലെ ചൈനയുടെ പ്രകോപന ങ്ങളെ വിമര്‍ശിച്ചത്. ചൈനയില്‍ നിന്ന് ശക്തമായ ഭീഷണി നേരിടുന്ന ജപ്പാനും നിലവില്‍ പസഫിക്കില്‍ സ്ഥിര സാന്നിദ്ധ്യമുറപ്പിച്ചിരിക്കുന്ന അമേരിക്കയും നല്‍കിയ വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജി 7 സമ്മേളനം ചൈനയെ വിമര്‍ശിച്ചത്.

Top