ജി-7 ഉച്ചകോടിക്കിടെ യുഎന്‍ സെക്രട്ടറി ജനറലുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ബിയാരിറ്റസ്: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇരുനേതാക്കളും തമ്മില്‍ നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിലായിരുന്ന നരേന്ദ്ര മോദി യു.എ.ഇ, ബഹ്‌റൈന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഫ്രാന്‍സിലേക്ക് തിരിച്ചത്. ജി7 അംഗ രാജ്യമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണിന്റെ പ്രത്യേക ക്ഷണിതാവായാണ് മോദി ഉച്ചകോടിയിലെത്തിയത്.

യു.കെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നിവയാണ് ജി7 രാഷ്ട്രങ്ങള്‍. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, സമുദ്ര ഗവേഷണം, ഡിജിറ്റല്‍ വിനിമയം എന്നീ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

ഉച്ചകോടിക്ക് പുറമെ ലോകനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായും മോദി കൂടിക്കാഴ്ച്ച നടത്തും.

Top