ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധത്തിന് ജി 7 രാജ്യങ്ങളുടെ നീക്കം

ബെംഗളുരു: റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ആലോചിച്ച് ജി 7 രാജ്യങ്ങൾ. ബെംഗളുരുവിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജി 7 രാജ്യങ്ങൾ യോഗം ചേർന്നത്. നിലവിലെ ഉപരോധങ്ങൾ റഷ്യ മറികടക്കുന്നത് തടയാനുള്ള വഴികളും യോഗത്തിൽ ചർച്ചയായി. യുക്രൈന് കൂടുതൽ ധനസഹായം എത്തിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യുക്രൈനിൽ സമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയിൽ വോട്ടിനിടാനിരിക്കെയാണ് ജി 7 രാജ്യങ്ങളുടെ കൂടിയാലോചന. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 രാജ്യങ്ങൾ.

Top