ജി-20 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഷീ ജിങ്പിങ്ങും അനൗപചാരിക കൂടികാഴ്ച

ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും അനൗപചാരിക കൂടികാഴ്ച നടത്തി.

ജി-20യിലെ ഉച്ചകോടിയിലെ പ്രസംഗത്തിനിടെ ഇരു നേതാക്കളും പരസ്പരം പുകഴ്ത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന പരിപാടിയിലും ഇരു രാഷ്ട്ര നേതാക്കളും പങ്കെടുക്കും.

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെയാണ് ജി-20 ഉച്ചകോടി നടക്കുന്നത്. ഇരുനേതാക്കളും തമ്മില്‍ ഉച്ചകോടിക്കിടെ ഉഭകക്ഷി ചര്‍ച്ച നടത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സാഹചര്യം അനുകൂലമല്ലെന്ന് ആരോപിച്ച് ചൈന കൂടികാഴ്ചയില്‍ നിന്ന് പിന്‍മാറിയിരുന്നു.

Top