ജി20 സമ്മേളനം: ബൈഡന്‍ 2 ദിവസം നേരത്തെ എത്തും, സെപ്റ്റംബര്‍ എട്ടിന് മോദിയുമായി ഉഭയകക്ഷി ചര്‍ച്ച

വാഷിങ്ടന്‍: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രണ്ടുദിവസം നേരത്തെ ഇന്ത്യയിലെത്തും. സെപ്റ്റംബര്‍ 7ന് എത്തുന്ന ബൈഡന്‍ പ്രധാനമന്ത്രി മോദിയുമായി വിവിധ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് ജി20 രാജ്യങ്ങളുടെ സമ്മേളനം.

സെപ്റ്റംബര്‍ 8നാണ് മോദി – ബൈഡന്‍ കൂടിക്കാഴ്ച. എന്നാല്‍ എന്തെല്ലാം വിഷയങ്ങളാണു ചര്‍ച്ച ചെയ്യുന്നതെന്ന കാര്യം വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. ജി20 സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനം, ക്ലീന്‍ എനര്‍ജി, റഷ്യ – യുക്രെയ്ന്‍ യുദ്ധം, സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും. 2026 ലെ ജി20 സമ്മേളനം സംഘടിപ്പിക്കുന്ന രാജ്യം കൂടിയാണ് യുഎസ്.

Top