ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

റിയാദ് : പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇന്ന് തുടക്കമാകും. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് ഉച്ചകോടി നടത്തുന്നത്.

Top