ഹൊറര്‍ ചിത്രവുമായി എഴില്‍, പേടിപ്പിക്കാന്‍ ജി വി പ്രകാശ് ; ആയിരം ജന്മങ്ങള്‍ ട്രെയിലര്‍

ജി വി പ്രകാശ് കുമാറിന്റെ പുതിയ ചിത്രം ‘ആയിരം ജന്മങ്ങള്‍’ളുടെ ട്രെയിലര്‍ പുറത്തിറങ്ങി. അണിയറപ്രവര്‍ത്തകര്‍ ആണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. എഴില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംഗീത സംവിധായകനായി തിളങ്ങി പിന്നീട് നായകനായും ശ്രദ്ധ നേടിയ ജി വി പ്രകാശ് കുമാറിന്റെ ആയിരം ജന്മങ്ങള്‍ ഹൊറര്‍ ചിത്രമായിരിക്കും എന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന.

വ്യത്യസ്ത ലുക്കുമായിട്ടാണ് ജി വി പ്രകാശ് കുമാര്‍ ട്രെയിലറിലുള്ളത്. ‘തുള്ളാത മനമും തുള്ളും’ സംവിധാനം ചെയ്ത എഴില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന ചിത്രമാണ് ആയിരം ജന്മങ്ങള്‍. ചിത്രത്തിന്റെ തിരക്കഥയും എഴിലിന്റേതാണ്.

Top