കർഷക പ്രക്ഷോഭം; കേന്ദ്രത്തിനെതിരെ‌ വെട്രിമാരനും ജി വി പ്രകാശ് കുമാറും

ർഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി തമിഴ് സിനിമ രംഗത്തുള്ളവരും. സർക്കാർ കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി പ്രവർത്തിക്കരുതെന്നാണ് വിഷയത്തിൽ സംവിധായകൻ വെട്രിമാരൻ പ്രതികരിച്ചത്. അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധമെന്നും ജനങ്ങളാണ് സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നതെന്നും വെട്രിമാരൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് നടനും സംഗീതജ്ഞനുമായ ജി വി പ്രകാശ് കുമാർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ”പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സർക്കാർ ജനങ്ങളുടെ താൽപര്യമാണ് സംരക്ഷിക്കേണ്ടത്, പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണ്. ജനങ്ങൾ അവരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നത് ജനാധിപത്യമാണ്.” ജി വി പ്രകാശ് കുമാർ കുറിച്ചു.

Top