തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടിയെത്തി, ഇപ്പോള്‍ തള്ളിപ്പറയുന്നു; വിഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍

കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് വി ഡി സതീശനാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂർ തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യർത്ഥിച്ചു.

പിന്നീട് ഒരു സമുദായ സംഘടനയുടേയും പിന്തുണയോടെയല്ല ജയിച്ചതെന്ന് പറഞ്ഞു. ഒരു സമുദായത്തിന്റെയും പിന്തുണയിലല്ല വന്നതെന്നാണ് സതീശന്റെ ഇപ്പോഴത്തെ നിലപാട്. സമുദായത്തെ തള്ളിപ്പറയുന്ന ഈ സമീപനം തിരുത്തണം. തിരുത്തിയില്ലെങ്കിൽ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

Top